പിള്ള ഗ്രൂപ്പ് പിളര്‍പ്പിലേക്ക്

പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനുള്ള കണ്‍വെഷന്‍ ചേരാനും ഗണേഷ് വിഭാഗം ആലോചിക്കുന്നുണ്ട്. കണ്‍വെന്‍ഷനുള്ള തീയ്യതി വെള്ളിയാഴ്ച ചേരുന്ന യോഗം തീരുമാനിയ്ക്കുമെന്നാണറിയുന്നത്.
താന്‍ പരമാവധി ക്ഷമിച്ചുവെന്നും ഇനി അതിന് കഴിയില്ലെന്നും ഗണേഷ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ശക്തി തെളിയിക്കാനാണ് ഗണേഷിന്റെ ശ്രമമെങ്കിലും വൈകാതെ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വരുമെന്നും ഗണേഷ് അനുകൂലികള്‍ കരുതുന്നു.
ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയെങ്കിലും അത് കൈപ്പറ്റാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പിള്ളയുമായി യുഡിഎഫ് നേതാക്കള്‍ വ്യാഴാഴ്ച രാത്രിയും ചര്‍ച്ച നടത്തിയിരുന്നു. ഗണേഷ് സമാന്തര യോഗം വിളിച്ച സാഹചര്യത്തില്‍ മന്ത്രിയുമായി ചര്‍്ച്ച നടത്താന്‍ യുഡിഎഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications