ഗണേഷിന്റെ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ല

അദ്ദേഹത്തോടൊപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുക എന്നതില്‍ കവിഞ്ഞ് മറ്റൊരു കാര്യവും യോഗം കൊണ്ടുദ്ദേശിക്കുന്നില്ല. ഗണേഷ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ഗണേഷും ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടന്നു വരികയാണ്. ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത ഉടന്‍ പരിഹരിക്കാനാവുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനെ വര്‍ഗീയവത്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎം തയ്യാറാകാത്തത് ഭീരുത്വമാണെന്നും ചെന്നിത്തല ആരോപിച്ചു.












Click it and Unblock the Notifications