Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനമുടിയില്‍ ഒളിച്ചുതാമസിച്ച വിദേശി പിടിയില്‍

മൂന്നാര്‍: ഇരവികുളം ദേശീയ ഉദ്യാനത്തിലെ ആനമുടിയില്‍ അനധികൃതമായി താമസിച്ച ഫ്രഞ്ച് പൗരന്‍ പിടിയിലായി. ലുഡോവിക് റെവില്ലാര്‍ഡ് (44) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം മുപ്പതിന് ആനമുടിയിലേയ്ക്ക് പോകാന്‍ ഇയാള്‍ വനംവകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും നിരോധിത മേഖലയിലേയ്ക്ക് പോകാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ അറിയിച്ചിരുന്നു. എന്നാല്‍ വനപാലകരുടെ കണ്ണുവെട്ടിച്ച് ആനമുടിയിലെത്തിയ ഇയാള്‍ അവിടെ ടെന്റു കെട്ടി താമസം ആരംഭിച്ചു.

വരയാടുകളുടെ കണക്കെടുപ്പിനായി ബുധനാഴ്ച ആനമുടിയിലെത്തിയവരാണ് വിദേശിയെ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വനപാലകരെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. ലുഡോവിക് കഴിഞ്ഞ മാര്‍ച്ച് 12നാണ് ഇന്ത്യയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+