Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷിന്റെ യോഗത്തിന് പോയാല്‍ കര്‍ശന നടപടി

Balakrishna Pillai
കൊല്ലം: മന്ത്രി ഗണേഷ് കുമാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്താല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ക്ക് പിള്ള വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്താല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയ്ക്കാണ് ഗണേഷ് യോഗം വിളിച്ചിരിക്കുന്നത്. പത്തനാപുരത്തുള്ള ഗണേഷിന്റെ വസതിയിലാണ് യോഗം.

പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനുള്ള കണ്‍വെഷന്‍ ചേരാനും ഗണേഷ് വിഭാഗം ആലോചിക്കുന്നുണ്ട്. കണ്‍വെന്‍ഷനുള്ള തീയ്യതി വെള്ളിയാഴ്ച ചേരുന്ന യോഗം തീരുമാനിയ്ക്കുമെന്നാണറിയുന്നത്.

താന്‍ പരമാവധി ക്ഷമിച്ചുവെന്നും ഇനി അതിന് കഴിയില്ലെന്നും ഗണേഷ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ശക്തി തെളിയിക്കാനാണ് ഗണേഷിന്റെ ശ്രമമെങ്കിലും വൈകാതെ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വരുമെന്നും ഗണേഷ് അനുകൂലികള്‍ കരുതുന്നു.

അതേസമയം ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയെങ്കിലും അത് കൈപ്പറ്റാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+