അല്‍ക്വയ്ദ ഓണ്‍ലൈന്‍ മാഗസിന്‍ വീണ്ടും

അമേരിക്കന്‍ വംശജനായ അല്‍ക്വയ്ദ നേതാവ് സമിര്‍ ഖാനും മുസ്ലീം മതപണ്ഡിതനായ അന്‍വര്‍ അല്‍ അവ്‌ലാക്കിയും ചേര്‍ന്നാണ് മാഗസിന്‍ ആരംഭിച്ചത്. രണ്ടു പേരും കൊല്ലപ്പെടുകയായിരുന്നു.
ഇപ്പോള്‍ പുറത്തിറങ്ങിയ ഒമ്പതാം ലക്കത്തിന് 62 പേജാണുള്ളത്. മുന്‍ എഡിറ്റര്‍മാരെ സ്മരിക്കാനാണ് അധികപേജുകളും മാറ്റിവെച്ചത്. യാഹ്യ ഇബ്രാഹീം എന്നാണ് പുതിയ എഡിറ്ററുടെ പേര്. പക്ഷേ, വിശദവിവരങ്ങളൊന്നും കൊടുത്തിട്ടില്ല.
ശത്രുക്കളെ നിരാശപ്പെടുത്തി കൊണ്ട് വരും നാളുകളില്‍ മാഗസിന്‍ കൃത്യമായി പുറത്തിറങ്ങും. എഡിറ്റര്‍മാര്‍ക്കൊപ്പം മാഗസിനും മണ്ണടിഞ്ഞുകാണുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവും. പോരാട്ടം തുടരുക തന്നെ ചെയ്യും-എഡിറ്റോറിയല്‍ വ്യക്തമാക്കി.












Click it and Unblock the Notifications