കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ക്വയ്ദ ഓണ്‍ലൈന്‍ മാഗസിന്‍ വീണ്ടും

Google Oneindia Malayalam News

Osama
വാഷിങ്ടണ്‍: അറേബ്യന്‍ ഉപദീപിലെ അല്‍ക്വയ്ദ തീവ്രവാദികള്‍ക്ക് ആവേശമായിരുന്ന ഇന്‍സ്‌പൈര്‍ എന്ന ഓണ്‍ലൈന്‍ മാഗസിന്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. എഡിറ്റര്‍മാരായിരുന്നുവരെല്ലാം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാഗസിന്റെ പ്രസിദ്ധീകരണം നിലച്ചിരുന്നു.

അമേരിക്കന്‍ വംശജനായ അല്‍ക്വയ്ദ നേതാവ് സമിര്‍ ഖാനും മുസ്ലീം മതപണ്ഡിതനായ അന്‍വര്‍ അല്‍ അവ്‌ലാക്കിയും ചേര്‍ന്നാണ് മാഗസിന്‍ ആരംഭിച്ചത്. രണ്ടു പേരും കൊല്ലപ്പെടുകയായിരുന്നു.

ഇപ്പോള്‍ പുറത്തിറങ്ങിയ ഒമ്പതാം ലക്കത്തിന് 62 പേജാണുള്ളത്. മുന്‍ എഡിറ്റര്‍മാരെ സ്മരിക്കാനാണ് അധികപേജുകളും മാറ്റിവെച്ചത്. യാഹ്യ ഇബ്രാഹീം എന്നാണ് പുതിയ എഡിറ്ററുടെ പേര്. പക്ഷേ, വിശദവിവരങ്ങളൊന്നും കൊടുത്തിട്ടില്ല.

ശത്രുക്കളെ നിരാശപ്പെടുത്തി കൊണ്ട് വരും നാളുകളില്‍ മാഗസിന്‍ കൃത്യമായി പുറത്തിറങ്ങും. എഡിറ്റര്‍മാര്‍ക്കൊപ്പം മാഗസിനും മണ്ണടിഞ്ഞുകാണുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവും. പോരാട്ടം തുടരുക തന്നെ ചെയ്യും-എഡിറ്റോറിയല്‍ വ്യക്തമാക്കി.

English summary
Al Qaeda's Inspire Magazine Returns, Recommends Forest Fires As Next Great Terror Innovation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X