പാകിസ്താനില്‍ സ്‌ഫോടനം, 15 മരണം
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബജൗര്‍ ഏജന്‍സിയിലെ ഖര്‍ ബസാറില്‍ സുരക്ഷാ പരിശോധന നടത്തികൊണ്ടിരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയുള്ള ആക്രമണമായിരുന്നു ഇതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ശക്തമായ സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. ചാവേറാക്രണത്തില്‍ നാലു പോലിസുകാര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.
മേഖലയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയതായി സിന്‍ഹ്വ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദവിഭാഗവും ഏറ്റെടുത്തിട്ടില്ല.
അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ അബോട്ടാബാദില്‍ വെച്ച് അമേരിക്കന്‍ സേന വധിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആക്രമണമെന്ന് സംശയിക്കുന്നു.












Click it and Unblock the Notifications