Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയില്‍ ഇരട്ടസ്‌ഫോടനം; 15 മരണം

ഡാഗെസ്ഥാന്‍: റഷ്യയുടെ കോക്കസസ് മേഖലയില്‍ ഡാഗെസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 12 പൊലീസുകാരുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെപേര്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തര സേവന മന്ത്രാലയത്തിലെ മൂന്നു രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.ഒരു പൊലീസ് ചെക്‌പോസ്റ്റിനു സമീപമാണ് സ്‌ഫോടനങ്ങളുണ്ടായത്.

പ്രവിശ്യ തലസ്ഥാനമായ മഖച്ച്കാലയില്‍ വാഹനപരിശോധനയ്ക്കായി ട്രാഫിക് പൊലീസ് ഒരു കാര്‍ തടഞ്ഞപ്പോള്‍ അതു പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ഉപകരണം പ്രവര്‍ത്തിപ്പിച്ച് ഡ്രൈവര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. സ്‌ഫോടനങ്ങളില്‍ ഇരുപതിലേറെ കാറുകള്‍ക്കു കേടുപാടുകള്‍ പറ്റി.

ചെച്‌നിയയോടു ചേര്‍ന്നുകിടക്കുന്ന ഡാഗെസ്ഥാനിലും കോക്കേഷ്യന്‍ മേഖലകളിലും സുരക്ഷാസേനയ്‌ക്കെതിരെ അടുത്ത കാലത്തായി ഭീകരാക്രമണങ്ങള്‍ പതിവായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+