ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റ്: വിഎസ്

ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും അറിയിച്ചിരുന്നു. എന്നാല്‍ ചന്ദ്രശേഖരന് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാതെ പോയത് സര്‍ക്കാരിന്റെ വീഴ്ചയാണ്. കമ്മ്യൂണിസ്റ്റുകാരെ കായികമായി ഇല്ലാതാക്കാന്‍ ബുദ്ധിയുള്ളവര്‍ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും വിഎസ് പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നിഷ്ഠൂരമായി കൊല ചെയ്യുന്നതിനെ ഒരു രാഷ്ട്രീയക്കാരനും അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെ കുറ്റക്കാരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും വി.എസ് ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ താനും പങ്കു ചേരുന്നതായും വി.എസ് പറഞ്ഞു.












Click it and Unblock the Notifications