അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി
കോഴിക്കോട്: സിപിഎം വിമത നേതാവ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് കണ്ടെടുത്തു.
മാഹിക്കടുത്ത് ചൊക്ലിയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കെ.എല്‍ 58 ഡി 8144 എന്ന രജിസ്‌ട്രേഷനുള്ള ഗോള്‍ഡന്‍ കളര്‍ കാര്‍ കണ്‌ടെത്തിയത്. തലശേരിയില്‍ നിന്നാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്ന് അന്വേഷണ സംഘം അറിയിച്ചു. കെപി നവീന്‍ ദാസ് എന്നയാളുടെ പേരിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010 സെപ്റ്റംബറിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍ നടന്നിട്ടുള്ളത്.
അതേസമയം ടിപി ചന്ദ്രശേഖരന് അവസാനം വന്ന ഫോണ്‍ കോളിനെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോണ്‍ കോള്‍ ലഭിച്ചതനുസരിച്ചാണ് സാധാരണ പോകുന്ന വഴി തിരഞ്ഞെടുക്കാതെ മറ്റൊരു വഴിയിലൂടെ ചന്ദ്രശേഖരന്‍ സഞ്ചരിച്ചതെന്നും പൊലീസ് കരുതുന്നു. വള്ളിക്കോട് ലീഗ് ഹൗസിനു സമീപം ഒരു പ്രശ്‌നമുണ്ടെന്നും ഉടനെ അങ്ങോട്ടെത്തണമെന്നുമായിരുന്നു ഫോണ്‍ സന്ദേശമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്












Click it and Unblock the Notifications