Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയുടെ രഹസ്യചര്‍ച്ച വിവാദത്തില്‍

Ramesh Chennithala
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത് വിവാദമായി. അന്വേഷണ സംഘവുമായി ചെന്നിത്തല ചര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടതോടെയാണ് സംഭവം വിവാദമായത്.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പമാണ് ചെന്നിത്തല അന്വേഷണ സംഘത്തെ കണ്ടത്. ഏതാണ്ട് പത്ത് മിനിറ്റോളം ചെന്നിത്തല സംഘവുമായി സംസാരിച്ചു.

ഭരണപരമായ ചുമതലകള്‍ ഇല്ലാത്ത ഒരാള്‍ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയതാണ് വിവാദത്തിന് വഴിയൊരുക്കിയത്. അതേസമയം താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രിയെ കാണാനാണ് പോയതെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിശദീകരണം.

അതേസമയം കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അറിയിച്ചു. കൊലപാതകം അപലപനീയമെന്നും കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി നേരിടേണ്ടവരെ രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടിയ്ക്കറിയാമെന്നും അവരെ നിഷ്‌കാസനം ചെയ്യുക പാര്‍ട്ടി നയമല്ലെന്നും പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+