ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നു

ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. വെട്ടേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ചന്ദ്രശേഖരനെ പൊലീസെത്തി വടകര സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തിരിച്ചറിയാന്‍ പറ്റാത്ത വിധം വികൃതമായിരുന്നു മുഖം. പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തതില്‍ നിന്നാണ് കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് മനസ്സിലായത്. സംഭവസ്ഥലത്ത് കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് ആര്‍എംപി ആരോപിച്ചു. അതേസമയം ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ അറിയിച്ചു.
സംഭവത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിനു മേല്‍ കെട്ടി വയ്ക്കാനുള്ള ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്നു സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും.












Click it and Unblock the Notifications