ജനക്കൂട്ടത്തിനിടയിലേയ്ക്ക് കാറോടിച്ചു കയറ്റി

കര്‍ഷക കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കുന്നത്തി(52)നാണ് ഗുരുതരമായി പരിക്കേറ്റത്. ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആദ്യ കുര്‍ബാന ചടങ്ങിനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ നാല്‍പ്പതു പേരടുങ്ങുന്ന സംഘം തടയുകയായിരുന്നു. ഇതെ തുടര്‍ന്ന് കാര്‍ നിര്‍ത്തിയെങ്കിലും പ്രവര്‍ത്തകര്‍ അടുത്തെത്തിയപ്പോള്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. പിന്നീട് അടിമാലി ടൗണിന് സമീപത്തു നിന്ന് കാര്‍ പൊലീസ് കസ്റ്റ്ഡിയിലെടുത്തു.












Click it and Unblock the Notifications