ചന്ദ്രശേഖരന്‍ വധം:അന്വേഷണത്തില്‍ പുരോഗതി

ചന്ദ്രശേഖരന്റെ മുഖത്തും തലയിലും മാത്രമായി അമ്പതിലേറെ വെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വടിവാള്‍ ഉപയോഗിച്ചാണ് വെട്ടിയിരിക്കുന്നത്. ആക്രമണത്തില്‍ തലയോട്ടി തകര്‍ന്നകകതാണ് മരണ കാരണം.
കൊലപാതകവുമായി ബന്ധപ്പെട്ട്‌ാ മൂന്നു പേരെ ഇതിനകം അറസ്റ്റ് ചെയ്‌തുകഴിഞ്ഞു. കൊലചെയ്യാന്‍ ഉപയോഗിച്ച ഇന്നോവ കാറിന്റെ ഉടമസ്ഥന്‍ കെപി നവീന്‍ ദാസ്, നവീന്‍ ദാസിന്റെ സഹോദരന്‍ വിജീഷ്, കാര്‍ വാടകക്കെടുത്ത ഒന്നാം പ്രതി റഫീഖിന്റെ കൂട്ടാളി ഹാരിസ് എന്നിവരാണ് കൊല നടന്ന് 24 മണിക്കൂര്‍ തികയും മുമ്പ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്.
മാഹിക്കടുത്ത് ചൊക്ലിയില്‍ വെച്ചാണ് കേസന്വേഷണത്തിന് നിര്‍ണ്ണായക വഴിത്തിരിവായ ഇന്നോവ കാര്‍ കണ്ടെത്തിയത്. കാറിന്റെ ഉടമസ്ഥനിലേക്ക് നീണ്ട അന്വേഷണമാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് അന്വേഷണത്തില്‍ ഇത്രയും പുരോഗതി കൈവരിക്കാന്‍ സഹായിച്ചത്.
അതേസമയം കൊല്ലപ്പെടുന്നതിന് മുമ്പ് അവസാനമായി ചന്ദ്രശേഖരന് വന്ന ഫോണ്‍ കോളിനെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഈ ഫോണ്‍ കോളിനെ കുറിച്ച് വ്യക്തമായി വിവരങ്ങള്‍ ലഭിച്ചാല്‍ അത് അന്വേഷണത്തിന് വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications