വിഎസ് ഒഞ്ചിയത്തേക്ക്

വെള്ളിയാഴ്ച തൃശ്ശൂര്‍ രാമനിലയത്തിലായിരുന്നു പ്രതിപക്ഷനേതാവ്. ചന്ദ്രശേഖരന്റെ മരണം അദ്ദേഹത്തെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പിന്നീട് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് വിഎസ് മരണ വിവരം അറിഞ്ഞത്. വാര്‍ത്ത അറിഞ്ഞയുടന്‍ പൊതുപരിപാടികള്‍ റദ്ദാക്കാന്‍ അദ്ദേഹം ഓഫീസിനോട് ആവശ്യപ്പെട്ടു. ഉച്ചയോടെ വിഎസ് ഒഞ്ചിയത്ത് എത്തി ചന്ദ്രശേഖറിന്റെ മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വിമതര്‍ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വിഎസിനേയും തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഒഞ്ചിയത്തെ വിമത നേതാക്കള്‍ പാര്‍ട്ടി വിട്ട ശേഷവും വിഎസിനോട് അടുപ്പം പുലര്‍ത്തിയിരുന്നു.












Click it and Unblock the Notifications