മദ്യപന്‍ ബസ് റാഞ്ചി
മോസ്‌കോ: മധ്യ റഷ്യയിലെ കിറോവ് നഗരത്തില്‍ മദ്യപന്‍ ഇലക്ട്രോണിക് ബസ് റാഞ്ചി. മെയ് രണ്ടിനായിരുന്നു സംഭവം. ബസ് അവസാന സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ അടുത്തുള്ള കടയിലേയ്ക്ക് പോയ സമയത്തായിരുന്നു മദ്യലഹരിയിലായിരുന്ന യുവാവ് ബസ് തട്ടിയെടുത്തത്.
ബസ് ഇപ്പോള്‍ പോകുമെന്ന് കരുതി താന്‍ കുറേ നേരം കാത്തിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ബസിന്റെ ഡ്രൈവര്‍ വന്നില്ല. അതുകൊണ്ട് താന്‍ തന്നെ ബസ് ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവാവ് മദ്യലഹരി ഇറങ്ങിയ ശേഷം പൊലീസിനെ അറിയിച്ചത്.
അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്തായാലും യുവാവിനെ പറ്റിയുള്ള വിവരങ്ങള്‍ റഷ്യന്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല












Click it and Unblock the Notifications