കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍:പിന്തുണച്ചും എതിര്‍ത്തും

  • By Shabnam Aarif
Google Oneindia Malayalam News

KC Joseph
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജസ്റ്റിസ്‌ കെടി തോമസിന്‌ പിന്തുണയുമായി മന്ത്രി കെസി ജോസഫ്‌ രംഗത്ത്‌. ജസ്റ്റിസ്‌ കെടി തോമസ്‌ അംഗമായ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്‌ എതിരായതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിനെതിരെ കേരളത്തില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ മന്ത്രിയുടെ പിന്തുണ എന്നത്‌ ശ്രദ്ധേയമാണ്‌.

ജസ്‌റ്റിസ്‌ കെടി തോമസിന്റെ നിലപാട്‌ കേരളത്തിന്‌ എതിരല്ല. റിപ്പോര്‍ട്ട്‌ പഠിക്കാതെ നേതാക്കള്‍ പരസ്യ പ്രസ്‌താവന നടത്തരുത്‌. കരുടന്‍മാര്‍ ആനയെ കണ്ടതുപോലെയാണ്‌ ചിലര്‍ അഭിപ്രായം പറയുന്നത്‌. വിശയത്തെ വൈകാരികമായി ആളിക്കത്തിക്കരുത്‌. മന്ത്രി പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാര്‍ഡ വിഷയത്തില്‍ മന്ത്രിസഭ പിജെ ജോസഫിനൊപ്പമാണ്‌ എന്നും കെസി ജോസഫ്‌ അറിയിച്ചു. പിജെ ജോസഫ്‌ കേരളത്തിന്റെ ജനവികാരം ഉള്‍ക്കൊള്ളുന്ന മന്ത്രിയാണ്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റിസിനെതിരെ മന്ത്രി പിജെ ജോസഫ്‌ പ്രസ്‌താവന നടത്തിയ സാഹചര്യത്തില്‍ ആണ്‌ മന്ത്രിയുടെ ഈ അഭിപ്രായപ്രകടനം.

ജസ്റ്റിസിനെതിരെ മന്ത്രി പിജെ ജോസഫ്‌ നടത്തിയ പ്രസ്‌താവനയെ എതിര്‍ത്തുകൊണ്ടാണ്‌ കൊണ്ടാണ്‌ മന്ത്രി കെസി ജോസഫ്‌ ഇങ്ങനെയൊരു പ്രസ്‌തവാന നടത്തിയിരിക്കുന്നത്‌.

മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്‌ വായിക്കാതെയാണ്‌ പിജെ ജോസഫ്‌ പ്രതികരിച്ചത്‌ എന്ന്‌ ജസ്റ്റിസ്‌ കെടി തോമസും അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തിനെതിരായ റിപ്പോര്‍ട്ട്‌ വന്നതിനെ തുടര്‍ന്ന്‌ മുല്ലപ്പെരിയാര്‍ സമരസമിതിക്കാര്‍ ജസ്റ്റിസ്‌ കെടി തോമസിന്റെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട്‌ പണിയുക എന്ന ആവശ്യത്തിന്‌ പ്രസക്തിയില്ല എന്ന തരത്തിലാണ്‌ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കേരളത്തിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്ന ഒരു റിപ്പോര്‍ട്ട്‌ ആണിത്‌.

English summary
Minister KC Joseph supports Justice KT Thomas in the Mullaperiyar dam issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X