ടിപി വധം: തിരക്കഥയെഴുതിയത് ആരാണ്?

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎം ഇത്തരമൊരു ആക്രമണത്തിന് മുതിരുമെന്ന് കരുതാമോ? സങ്കീര്‍ണമായ രാഷ്ട്രീയകാലാവസ്ഥയില്‍ പോലും ടിപിയെ കായികമായി നേരിടാത്ത സിപിഎം ഒരു പരിധിവരെ 'കുലംകുത്തികളുമായി' സന്ധിചെയ്തു വരുന്ന കാലത്ത് ഇത്തരമൊരു കൊലപാതകം നടത്തുമോ?
മുഖം മുഴുവന്‍ വികൃതമാക്കുന്ന രീതിയില്‍ രാഷ്ട്രീയകൊലപാതകള്‍ നടത്തുന്നത് എന്‍ഡിഎഫാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയ ഇത്തരം തീവ്രവാദികളാണ് ഈ ആക്രമണത്തിനു പിന്നിലെന്നോ യുഡിഎഫ് വാടകയ്‌ക്കെടുത്ത ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നോ ചിന്തിക്കുന്നതാണ് കൂടുതല്‍ യുക്തിപരം.
ഇന്നോവ കാര്‍ വാടകയ്‌ക്കെടുക്കുക. അതില്‍ ഏഴംഗസംഘം സഞ്ചരിക്കുക, കൊലപാതകത്തിനുശേഷം കാര്‍ ഉപേക്ഷിക്കുക. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോഴാണ് തിരക്കഥ വ്യക്തമാകുന്നത്. ടിപിയെ പോലൊരാളെ ഇത്തരമൊരു രാഷ്ട്രീയസാഹചര്യത്തില്‍ വധിച്ചാല്‍ തീര്‍ച്ചയായും അത് കേരളത്തെ ഇളക്കിമറിയ്ക്കുമെന്ന് പിണറായി മുതല്‍ ബാഞ്ച് സെക്രട്ടറിക്കു വരെ വ്യക്തമായ ബോധമുണ്ടാകും.
കൊലപാതകത്തിനായി വാടകയ്‌ക്കെടുക്കുന്നവര്‍ വ്യക്തിപരമായ വിവരങ്ങള്‍ മറച്ചുവെയ്ക്കുമെന്നത് പ്രാഥമികമായ കാര്യമാണ്. ഇവിടെ മാഹി പൂഴിത്തല സ്വദേശി ഹാരീസ് മുഖേന കാര്‍ വാടകയ്‌ക്കെടുത്ത സംഘം കൊലപാതകം നടത്തിയതിനുശേഷം കാര്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നത്.
ഏതൊരു കൊലപാതകം നടന്നാലും ആ മരണം കൊണ്ട് ആര്‍ക്കാണ് നേട്ടമെന്നാണ് പോലിസ് ആദ്യം പരിശോധിക്കുക. ഇവിടെയാണ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതിയ രാഷ്ട്രീയ നിലപാടുകള്‍ പ്രതികൂട്ടിലാകുന്നത്. ഇനി സിപിഎം ബന്ധമുള്ള പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെങ്കില്‍ അവരെ പിടികൂടി ചോദ്യം ചെയ്താല്‍ അവരില്‍ എത്ര പേര്‍ 'ശെല്‍വരാജടന്മാരിയിരിക്കുമെന്നും വ്യക്തമാകും. തീര്‍ച്ചയായും അവരുടെ അവിശുദ്ധബന്ധമായിരിക്കും ഈ ദാരുണ കൊലപാതകത്തിന് കാരണമായിരിക്കുക.












Click it and Unblock the Notifications