ടിപി വധം: അന്വേഷണസംഘം വിപുലീകരിച്ചു

അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘം വിപൂലീകരിച്ചത്. അന്വേഷണ മേല്‍നോട്ടം എഡിജിപി വിന്‍സന്‍ എം പോളിനും ആണ്.
പൊലീസ് ഉദ്യോഗസ്ഥരായ ജോസി ചെറിയാന്‍, ഷൗക്കത്തലി, കുറ്റിയാടി സിഐ ബെന്നി, കെവി സന്തോഷ് എന്നിവരാണ് സംഘത്തിലെ പറ്റംഗങ്ങള്‍.
അന്വേഷണം പുരോഗമിക്കെ കൊലപാതകികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാഹി ഇരട്ട കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പായപ്പടി റഫീഖും സംഘവുമാണ് കേരളത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിന് പിന്നില്‍ എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
അതേസമയം നേരത്തെ പല യുഡിഎഫ് നേതാക്കളും ആരോപിച്ച പോലെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ഉണ്ടോ എന്നൊരു സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സാഹചര്യത്തില്‍ സിപിഎം ഇതുപോലൊരു രാഷ്ട്രീയ മണ്ടത്തരത്തിന് മുതിരില്ല എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.












Click it and Unblock the Notifications