പ്രതികള്‍ കര്‍ണാടകയിലേക്ക് മുങ്ങി

മാഹി പള്ളൂര്‍ സ്വദേശി പുത്തലത്ത് വീട്ടില്‍ വായപ്പടച്ചി റഫീഖിന്റെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് സൂചന നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, ടെംപിള്‍ ഗേറ്റ്, പള്ളൂര്‍ മേഖലയിലുള്ളവരാണ് പ്രതികളെന്നും ഇതില്‍ ചിലര്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശത്തിനു വഴങ്ങാത്തതാണ് ഡിഐജി എസ് ശ്രീജിത്തിനെ അന്വേഷണചുമതലയില്‍ നിന്നു മാറ്റാന്‍ കാരണമെന്നും ചാനല്‍ റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ഉന്നതതല യോഗത്തിലും അനൗപചാരികമായ മറ്റൊരു യോഗത്തിലും ശ്രീജിത്ത് തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് അന്വേഷണം വിന്‍സന്റ് എം പോളിനു കീഴിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട് സൂചന നല്‍കുന്നുണ്ട്.
അതിനിടെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications