Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ്ണത്തിന്റെ അധിക നികുതി പിന്‍വലിച്ചു

Gold
ദില്ലി: സ്വര്‍ണ്ണാഭരണങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക എക്‌സൈസ്‌ നികുതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. അഞ്ചു ലക്ഷം രൂപ വരെ വില വരുന്ന ആഭരങ്ങളില്‍ നിന്നും നികുതി ഈടാക്കില്ല എന്നാണ്‌ പുതിയ തീരുമാനം. ഇത്‌ ബ്രാന്റഡ്‌ ആഭരണങ്ങള്‍ക്കും ബ്രാന്റഡ്‌ അല്ലാത്ത ആഭരണങ്ങള്‍ക്കും ബാധകമാണ്‌.

സ്വര്‍ണ്ണ, വെള്ളി, പ്ലാറ്റിനം എന്നിവയില്‍മേര്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം എക്‌സൈസ്‌ തീരുവയാണ്‌ ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നത്‌. നേരത്തെ രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന ആഭരണങ്ങള്‍ക്കെല്ലാം ഒരു ശതമാനം നികുതി നല്‍കേണ്ടിയിരുന്നു.

കഴിഞ്ഞ ബജറ്റിലാണ്‌ ഈ നികുതി വര്‍ദ്ധനവ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. പാര്‍ലമെന്റില്‍ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. സ്ഥാവര സ്വത്തിന്റെ ടിഡിഎസ്‌ പിന്‍വലിച്ചതായും ധനമന്ത്രി അറിയിച്ചു. പാര്‍ലമെന്റില്‍ ധനവിനിയോഗ ബില്ലിനെ കുരിച്ചു നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക്‌ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ സ്വര്‍ണ്ണ വ്യാപാരികള്‍ ശക്തമായ പ്രതിഷേധം അറിയിച്ച്‌ കടയടച്ച്‌ സമരം നടത്തിയിരുന്നു.

ഇതിനിടയില്‍ സ്വര്‍ണ്ണവില കുതിച്ചുയരുകയാണ്‌. തിങ്കളാഴ്‌ച 80 രൂപ കൂടി പവന്‌ 21,840 രൂപ.ിലെത്തിയിരിക്കുകയാണ്‌. സര്‍വ്വകാല റെക്കോര്‍ഡ്‌ ആണിത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+