കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം 30000ല്‍, നിങ്ങള്‍ എന്ത് ചെയ്യും?

Google Oneindia Malayalam News

Gold
സ്വര്‍ണവില അനുദിനം കുതിച്ചുയരുകയാണ്. വരുന്ന ഏതാനും ദിവസത്തിനുള്ള 10 ഗ്രാം സ്വര്‍ണത്തിന് 30000 രൂപ വിലയാകുമെന്ന് ഉറപ്പാണ്. ഗ്രാമിന് 3000 രൂപ. തിങ്കളാഴ്ച സ്വര്‍ണ വില പവന് 80 രൂപ കൂടി 21840ലെത്തി. ഇത് സര്‍വകാല റെക്കോഡാണ്. ഡിസംബറില്‍ രേഖപ്പെടുത്തിയ 21760 എന്ന വിലയാണ് ഇവിടെ പഴങ്കഥയാകുന്നത്.

ഓഹരി വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണത്തിലെ നിക്ഷേപം വന്‍ ലാഭമാണ് നേടിതരുന്നത്. അഞ്ചു വര്‍ഷം മുമ്പ് സ്വര്‍ണത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് ഇപ്പോള്‍ ഏകദേശം 3.1 ലക്ഷം രൂപ ലഭിക്കും. അതേ സമയം ഈ പണം ഓഹരി വിപണിയിലാണെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി വെച്ചു നോക്കുമ്പോള്‍ 1.22000 മാത്രമേ ഉണ്ടാകൂ.

ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും ഗ്രീസിലെ നിലവിലുള്ള സര്‍ക്കാറിന് അധികാരം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതും സ്വര്‍ണത്തിന്റെ കുതിപ്പിനോടൊപ്പം കൂട്ടിവായിക്കണം. അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ രാജ്യങ്ങളും വന്‍കിട നിക്ഷേപകരും ചെറുകിട നിക്ഷേപകരും ശ്രദ്ധ സ്വര്‍ണത്തിലേക്ക് മാറ്റും.

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. എണ്ണവില വര്‍ധിക്കുന്നതുകൊണ്ടുള്ള പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാന്‍ സ്വര്‍ണം നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കുന്ന തന്ത്രം പല രാജ്യങ്ങളും പയറ്റുന്നുണ്ട്.

സ്വര്‍ണത്തിലെ വിവിധ നിക്ഷേപമാര്‍ഗ്ഗങ്ങള്‍സ്വര്‍ണത്തിലെ വിവിധ നിക്ഷേപമാര്‍ഗ്ഗങ്ങള്‍

English summary
Gold is about to touch Rs 30,000. What to do now? If you had invested Rs 1 lakh in gold five years back, it would currently be worth around Rs 3.1lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X