സിപിഎമ്മിനെതിരെ കള്ളവാര്‍ത്തയുണ്ടാക്കുന്നു

കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പേരുകള്‍ കോണ്‍ഗ്രസ് അനുഭാവികളുടേതാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം വൈകിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഉപതിരഞ്ഞെടുപ്പ് കഴിയും വരെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യില്ല.
കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും പിണറായി പറഞ്ഞു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പിണറായി ആരോപിച്ചിരുന്നു. കൊലപാതകം അപലപനീയമെന്നും കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയമായി നേരിടേണ്ടവരെ രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടിയ്ക്കറിയാമെന്നും അവരെ നിഷ്‌കാസനം ചെയ്യുക പാര്‍ട്ടി നയമല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഭരണാധികാരികള്‍ നടത്തുമെന്നും പറഞ്ഞ പിണറായി ചന്ദ്രശേഖരന് വധഭീഷണിയുണ്ടെങ്കില്‍ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെന്നും ചോദിച്ചു.












Click it and Unblock the Notifications