ചന്ദ്രശേഖരനെ കൊന്നത് 35 ലക്ഷത്തിന്

കൊടിപ്പകയേക്കാള്‍ കുടിപ്പകയാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്കു നയിച്ചെന്നാണു അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ചന്ദ്രശേഖരന്‍ സി.പി.എമ്മിലായിരുന്നപ്പോള്‍ അദ്ദേഹവുമായി കടുത്ത ശത്രുതയിലായിരുന്ന ചില പ്രാദേശിക നേതാക്കളാണോ കൊലപാതകത്തിന് പിന്നിലെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ചന്ദ്രശേഖരനുമായുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനായി ഇവര്‍ പാര്‍ട്ടിയുടെ പേരുപയോഗിച്ച് കൊലനടത്തിയതാവാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഏതായാലും കൊലപാതകം സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയല്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications