Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം: അന്വേഷണം ജയിലിലേയ്ക്കും

Kannur Central Jail
കണ്ണൂര്‍: റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അന്വേഷണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേയ്ക്കും. കൊലപാതകം നടന്നതിന് മുമ്പും അതിന് ശേഷവും ജയിലില്‍ നിന്നു പോയ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്.

അടുത്തിടെ പരോളില്‍ ഇറങ്ങിയ തടവുകാരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ചന്ദ്രശേഖരനെ വധിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത് ജയില്‍ കേന്ദ്രീകരിച്ചാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കേസന്വേഷിക്കുന്ന സംഘം ഈ വഴിയ്ക്ക് നീങ്ങുന്നത്.

അടുത്ത ദിവസങ്ങളില്‍ ജയിലിലെത്തിയ സന്ദര്‍ശകരുടെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തി. ചൊക്ലി, കൊടിയം, വളയം തുടങ്ങിയ സ്ഥലങ്ങളിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളാണ് കേസന്വേഷിക്കുന്ന സംഘം പരിശോധിച്ചത്.

കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. ബാഹ്യശക്തികള്‍ കേസില്‍ ഇടപെടാന്‍ അനുവദിക്കില്ല. അന്വേഷണ സംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്യം നല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+