കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലരിയ്ക്കായി ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍

  • By Nisha Bose
Google Oneindia Malayalam News

Hillary
ദില്ലി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പ്രഭാത ഭക്ഷണത്തിനായി ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍.

മസാല ദോശ, ഇഡ്ഡ്‌ലി, സാമ്പാര്‍, തേങ്ങാചട്‌നി, തക്കാളി ചട്‌നി തുടങ്ങിയവയ്‌ക്കൊപ്പം റവ ഉപ്പ്മാവും വടയും ഉണ്ടാവും. . ഇവയ്ക്കു പുറമേ ദക്ഷിണേന്ത്യന്‍ സ്‌പെഷ്യലായ മസാല ചായയും ഹിലരിയുടെ തീന്‍മേശയിലുണ്ടാവും. വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയ്‌ക്കൊപ്പമാണ് ഹിലരിയുടെ പ്രഭാത ഭക്ഷണം.

ഇന്ത്യന്‍ വിഭവങ്ങള്‍ തനിയ്‌ക്കേറെ ഇഷ്ടമാണെന്ന് ഹിലരി പറയുന്നു. എന്നാല്‍ ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ പോകുമ്പോള്‍ തന്റെ തൂ്ക്കം കൂടുമെന്ന പേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മറച്ചു വച്ചില്ല. തൂക്കം കൂടുമെന്ന് പേടിച്ച് ഭക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ഹിലരി തയ്യാറല്ല. ഇന്ത്യന്‍ വിഭവങ്ങള്‍ മതിവരുവോളം ആസ്വദിക്കാന്‍ തന്നെയാണ് തീരുമാനം. തൂക്കം കൂടുകയാണെങ്കില്‍ അടുത്ത ഏഴു ദിവസത്തേയ്ക്ക് ഡയറ്റ്് നോക്കാനും ഹിലരി ആലോചിക്കുന്നുണ്ട്.

English summary
It will be an all-South Indian fare comprising of Rawa Upma with cashew nuts and fresh coriander, Medu Wadai and Podi with ghee which has been planned for on Tuesday's breakfast for US Secretary of State Hillary Clinton.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X