ഹജ്ജ് സബ്‌സിഡി നിര്‍ത്തണം: സുപ്രിം കോടതി

പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തിലെ അംഗങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്ന് കോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ജസ്റ്റീസുമാരായ അഫ്താബ് ആലവും രഞ്ജനാ പ്രകാശ് ദേശായിയുമാണ് കേസ് പരിഗണിച്ചത്.
പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തിലെ അംഗങ്ങളുടെ എണ്ണം രണ്ടായി കുറയ്ക്കാനും ഹജ്ജ് യാത്രയ്ക്കുള്ള വിമാന യാത്രാനിരക്ക് വര്‍ധിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ചെലവില്‍ രാഷ്ട്രീയനേതാക്കള്‍ ഹജ്ജിനു പോകേണ്ടെന്നും അവര്‍ സ്വന്തം ചെലവില്‍ പോയാല്‍ മതിയെന്നും ജസ്റ്റീസുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം ഹജ്ജ് സബ്‌സിഡിക്കായി 2012ല്‍ എത്ര തുക ചെലവാക്കിയെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. തീര്‍ത്ഥയാത്ര പൂര്‍ത്തിയായാല്‍ മാത്രമേ കണക്ക് വ്യക്തമാകൂവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications