കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ എണ്ണ തടയല്‍ ഹിലാരിയുടെ രഹസ്യ ദൗത്യം

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയ്ക്കുകയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെ രഹസ്യദൗത്യമെന്ന് സൂചന. ആണവപരീക്ഷണ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇറാനില്‍ നിന്നുള്ള എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇറക്കുമതിയില്‍ യാതൊരു കുറവും വരുത്താത്തത് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തന്ത്രം പൊളിച്ചു.

Iran Oil

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ സുലഭമാണ്. ഇറാന്‍ അല്ലാത്ത മറ്റു സ്രോതസ്സുകള്‍ തേടാന്‍ ഇന്ത്യക്കു സാധിക്കും-കൊല്‍ക്കത്തയില്‍ ഹിലാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഇറാന്‍ ഇറക്കുമതി കുറയ്ക്കുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാജ്യമോ ഒരു കൂട്ടം രാജ്യങ്ങളോ ഏകപക്ഷീയമായ നടപാക്കിയ വിലക്ക് ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരബന്ധത്തെ ബാധിക്കില്ലെന്ന് കൃഷ്ണ അറിയിച്ചു.

രാജ്യത്തെ ഊര്‍ജ്ജപ്രതിസന്ധിക്ക് ഇറാനില്‍ നിന്നുള്ള എണ്ണ അനിവാര്യമാണ്. ഈ കാര്യത്തില്‍ ഒരു പരീക്ഷണം നടത്താന്‍ ഇന്ത്യ തയ്യാറല്ല. 2012ന്റെ തുടക്കത്തിലാണ് അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇറാനു മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്. ജൂണ്‍ 28നകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള രഹസ്യനീക്കമാണ് ഇറാന്‍ നടത്തുന്നതെന്ന് ഇസ്രായേലും പടിഞ്ഞാറന്‍ രാജ്യങ്ങളും ആരോപിക്കുന്നു. എന്നാല്‍ സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ആണവപരീക്ഷണങ്ങളെന്നും ആണവ ഏജന്‍സിക്ക് പരിശോധന നടത്താമെന്നുമുള്ള നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്.

English summary
The United States is mounting pressure on India to scale back its oil imports from Iran as part of Washington’s campaign to force Tehran into abandoning its nuclear energy program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X