കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

  • By Ajith Babu
Google Oneindia Malayalam News

Narendra Modi
അഹമ്മദാബാദ് : ഗുജറാത്ത് കലാപം നടന്നപ്പോള്‍ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ മതവൈരം വളര്‍ത്തിയതിന് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി (കോടതിയുടെ ഉപദേഷ്ടാവ്) രാജു രാമചന്ദ്രന്‍ കോടതിയില്‍ ബോധിപ്പിച്ചു.

കലാപത്തിനിടെ മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സന്‍ ജാഫ്രി കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെപ്പറ്റി അദ്ദേഹത്തിന്റെ വിധവ സാക്കിയ ജാഫ്രി നല്‍കിയ പരാതിയിന്മേലുള്ള രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം.
സുപ്രീംകോടതിതന്നെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ കേസില്‍ മോഡിക്ക് ക്‌ളീന്‍ ചിറ്റ് ് നല്‍കിയതിന് കടകവിരുദ്ധമാണ് രാമചന്ദ്രന്റെ റിപ്പോര്‍ട്ട്.

മതത്തിന്റെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ സൃഷ്ടിച്ചതിന് ഇന്ത്യന്‍ശിക്ഷാ നിയമം 153 എ (1) ( എ), (ബി) വകുപ്പുകള്‍ പ്രകാരവും ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് 153 ബി (1) പ്രകാരവും മോഡിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കലാപത്തിനിടെ നടന്ന ഉന്നതതല യോഗത്തില്‍ “മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ ഹിന്ദുക്കളെ അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അനുവദിക്കണം" എന്ന് നരേന്ദ്രമോഡി നിര്‍ദ്ദേശിച്ചതായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.പി. എസ് ഓഫീസര്‍ സഞ്ജീവ ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ അതിന് യാതൊരു തെളിവും ഇല്ലെന്നായിരുന്നു എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ സര്‍വീസിലിരുന്ന ഒരു ഓഫീസര്‍ യാതൊരടിസ്ഥാനവും ഇല്ലാതെ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കില്ലെന്നും അമിക്കസ് ക്യൂറി പറയുന്നു.

ഗുജറാത്ത് വംശഹത്യാവേളയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജാഫ്രിയുടെ വിധവയാണ് സാക്കിയ. വംശഹത്യയില്‍ മോഡിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് സാക്കിയ സുപ്രീംകോടതിയെ സമീപിച്ചത്. പരാതി പരിശോധിക്കുന്നതിന് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ കോടതി എസ്‌ഐടിയെ നിയോഗിച്ചിരുന്നു.

English summary
Gujarat Chief Minister Narendra Modi can be proceeded against for various offences during the 2002 riots, including promoting enmity among different groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X