പ്രണബ് നല്ലൊരു പ്രസിഡന്റാകും: യശ്വന്ത് സിന്‍ഹ

തീര്‍ച്ചയായും അടുത്ത ഇന്ത്യന്‍ പ്രസിഡന്റാവാന്‍ എല്ലാ യോഗ്യതയും പ്രണബിനുണ്ട്. യുപിഎ സര്‍ക്കാറില്‍ ഇപ്പോള്‍ ആരെങ്കിലും ഭരിയ്ക്കുന്നുണ്ടെങ്കില്‍ അത് പ്രണബ് മാത്രമാണ്. വ്യക്തിപരമായി പ്രണബിനോട് ബഹുമാനമാണ്. ഏത് സ്ഥാനത്തായാലും അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്. ധനകാര്യമന്ത്രിയില്‍ നല്ലൊരു ഭാവിയാണ് കാണുന്നത്.
അതേ സമയം കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെയും അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രണബ് ആയാലും വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരിയായാലും ബിജെപിക്ക് താല്‍പ്പര്യമില്ലെന്ന് അറിയിച്ചിരുന്നു.
ലോകസഭയില്‍ ധനകാര്യമന്ത്രിയെ ആവോളം പുകഴ്ത്തിയ യശ്വന്ത് സിന്‍ഹ പുറത്തിറങ്ങി ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലും നിലപാട് ആവര്‍ത്തിച്ചു.












Click it and Unblock the Notifications