കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബ് നല്ലൊരു പ്രസിഡന്റാകും: യശ്വന്ത് സിന്‍ഹ

Google Oneindia Malayalam News

Yashwant Sinha
ദില്ലി: പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപിയില്‍ അഭിപ്രായവ്യത്യാസം. രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളിലൊരാളായ പ്രണബ് മുഖര്‍ജിയെ പിന്താങ്ങി കൊണ്ട് ബിജെപിയിലെ മുതിര്‍ന്ന നേതാവായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയതോടെയാണ് ഇതു മറനീക്കി പുറത്തുവന്നത്. അതേ സമയം ഘടകകക്ഷികളുമായി ധാരണയിലെത്താന്‍ സാധിക്കാത്തതിനാല്‍ എന്‍ഡിഎ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

തീര്‍ച്ചയായും അടുത്ത ഇന്ത്യന്‍ പ്രസിഡന്റാവാന്‍ എല്ലാ യോഗ്യതയും പ്രണബിനുണ്ട്. യുപിഎ സര്‍ക്കാറില്‍ ഇപ്പോള്‍ ആരെങ്കിലും ഭരിയ്ക്കുന്നുണ്ടെങ്കില്‍ അത് പ്രണബ് മാത്രമാണ്. വ്യക്തിപരമായി പ്രണബിനോട് ബഹുമാനമാണ്. ഏത് സ്ഥാനത്തായാലും അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്. ധനകാര്യമന്ത്രിയില്‍ നല്ലൊരു ഭാവിയാണ് കാണുന്നത്.

അതേ സമയം കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെയും അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രണബ് ആയാലും വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരിയായാലും ബിജെപിക്ക് താല്‍പ്പര്യമില്ലെന്ന് അറിയിച്ചിരുന്നു.

ലോകസഭയില്‍ ധനകാര്യമന്ത്രിയെ ആവോളം പുകഴ്ത്തിയ യശ്വന്ത് സിന്‍ഹ പുറത്തിറങ്ങി ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലും നിലപാട് ആവര്‍ത്തിച്ചു.

English summary
Senior BJP leader Yashwant Sinha broke with the party line on Monday, strongly supporting finance minister Pranab Mukherjee's credentials as a presidential candidate, lavishing praise during a debate on the Finance Bill and later endorsing the minister for the high post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X