ദിവസം ഒരു പൂവാലനെയെങ്കിലും പിടിക്കണം!
കൊല്ലം: കൊല്ലത്തെ വനിതാ സെല്ലിലെ പൊലീസുകാര്‍ക്ക് തലവേദനയാകുന്ന ഒരുത്തരവ് സിറ്റി പൊലീസ് കമ്മീഷണര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ദിവസം ഒരു പൂവാലനെയെങ്കിലും പിടിക്കണമെന്നാണ് വനിതാ പൊലീസുകാര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. പിടിക്കാത്തവര്‍ക്ക് ശിക്ഷ ഉറപ്പാണ്.
എന്നാല്‍ വെറുതെ പോയി ഒരു പൂവാലനെ പിടിച്ചാലൊന്നും പോരാ. വനിതാ പോലീസുകാര്‍ ഒരുങ്ങിച്ചമഞ്ഞ് കൊല്ലം പട്ടണത്തിന്റെ വിവിധഭാഗങ്ങളില്‍ നിലയുറപ്പിക്കണം. കുമാര്‍ തിയേറ്റര്‍, ചിന്നക്കട, കെഎസ്ആര്‍ടിസി എന്നിവിടങ്ങളിലുള്ള പ്രധാനകേന്ദ്രങ്ങളിലാണ് വനിതാ പോലീസുകാര്‍ നില്‍ക്കേണ്ടത്.
ഇത്തരത്തില്‍ നിന്ന ശേഷം വഴിയേ പോവുന്ന പൂവാലന്‍മാരെ കണ്ണു കാണിക്കണം, വളയ്ക്കാന്‍ ശ്രമിക്കണം. അങ്ങനെ പൂവാലന്‍ പിറകേ വരുമ്പോള്‍ പിടിക്കണം. പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വന്ന് പെരുമാറണം. പെറ്റി കേസെടുത്ത ശേഷം താക്കീത് ചെയ്ത് വിട്ടയക്കണം.
വായിക്കുമ്പോള്‍ ഒരു സിനിമാക്കഥ പോലെ തോന്നിയേക്കാം. എന്നാല്‍ കാര്യം നിസ്സാരം പ്രശ്‌നം ഗുരുതരം എന്ന അവസ്ഥയിലാണ് പാവം വനിതാ പൊലീസുകാര്‍. ഉത്തരവില്‍ പലര്‍ക്കും പ്രതിഷേധമുണ്ട്. ഇത്തരത്തില്‍ പൂവാലന്‍മാരെ പിടിക്കാനിറങ്ങിയാല്‍ അധികം വൈകാതെ തങ്ങളുടെ കുടുംബ ജീവിതം കട്ടപ്പുറത്താവുമെന്ന് ഇവരില്‍ പലരും അടക്കം പറയുന്നു.












Click it and Unblock the Notifications