ടിപിയുടെ വധം ഗുണമായത് യുഡിഎഫിനെന്ന് പിണറായി

കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ല. ഈ സംഭവം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് ആലോചിക്കണം. അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ യു.ഡി.എഫിന് മുഖം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കൊല നടന്നത്. ഇതിനു പിന്നില്‍ തീവ്രവാദികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. നടന്ന ആക്രമണം തീവ്രവാദ ശൈലിയിലുള്ളതാണ്.
അഞ്ചാം മന്ത്രി പ്രശ്‌നവും ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളും യുഡിഎഫിന്റെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയായിരുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന രീതിയിലാണ് സിപിഎമ്മിനെതിരെ ആരോപണമുയരുന്നത്. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം കണ്‌ടെത്തിയിട്ടും സൂചനകള്‍ ലഭിച്ചിട്ടും പോലീസ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദ്രശേഖരന്റെ വീട്ടില്‍ പോകുന്നതില്‍ സിപിഎമ്മിന് മടിയില്ല. എന്നാല്‍ സിപിഎമ്മുകാര്‍ വരേണ്‌ടെന്നും വന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് അവഗണിച്ച് പോയി പ്രശ്‌നമുണ്ടായാല്‍ എന്തിന് പോയി എന്ന് പിന്നീട് ചോദ്യമുയരുമെന്നും പിണറായി പറഞ്ഞു. ചന്ദ്രശേഖരന്റെ മരണത്തില്‍ സിപിഎമ്മിന് ഒരു കുറ്റബോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിച്ച 'കുലംകുത്തികള്‍' കുലംകുത്തികള്‍ തന്നെയാണ്. എന്നാല്‍ ക്രൂരമായി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ മുന്‍പുള്ള സാഹചര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടാക്കുന്നത് സങ്കുചിത മനസ്ഥിതിയാണെന്നും പിണറായി പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അതിരുവിട്ട കളിക്ക് കോണ്‍ഗ്രസും ഭരണകൂടവും തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് പാര്‍ട്ടിയുടെ ബൂത്ത് കമ്മറ്റി നടക്കുന്നിടത്തേക്ക് പോലീസെത്തിയതെന്ന് പിണറായി പറഞ്ഞു. ഇത്തരത്തില്‍ കാര്യങ്ങള്‍ നീക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അത് വകവെയക്കില്ലെന്നും എല്‍ഡിഎഫ് ഇതിനു വഴങ്ങില്ലെന്നും പിണറായി പറഞ്ഞു.
മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട് കേരളത്തിനെതിരാണ്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് കേരളം സ്വീകരിക്കണം. ഇതിന് തയാറാകാതെ കെ.ടി. തോമസിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പ്രശ്‌നത്തില്‍ നിന്ന് വഴുതിമാറാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications