മകനെ അമ്മ തോക്കുമായി സ്‌കൂളിലയച്ചു

സ്‌കൂളില്‍വെച്ച് മകനെ നിരന്തരം ശല്യപ്പെടുത്തുന്ന സംഘത്തെ കുറിച്ച് ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത സ്‌കൂള്‍ മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ചാണ് സ്റ്റണ്‍ ഗണ്ണുമായി ചെലിസ ഗ്രിമിസ് മകനെ സ്‌കൂളിലയച്ചത്. ഇന്ത്യാനപോളിസിലെ ആഴ്‌സണല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.
ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടും മകന് പഠിക്കാനുള്ള സാഹചര്യമൊരുക്കി കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇതല്ലാതെ മറ്റെന്താണ് ചെയ്യുക? എന്റെ മകനെ എനിക്ക് സംരക്ഷിക്കേണ്ടതുണ്ട്-മാതാവ് വ്യക്തമാക്കി.
തോക്കുമായി സ്‌കൂളിലെത്തിയ കുട്ടിയെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതരെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരിക്കലും അക്രമത്തെ അനുകൂലിക്കുകയല്ല.
സുരക്ഷിതനല്ലാത്തതുകൊണ്ട് തോക്കു കൊണ്ടു വരേണ്ടി വന്നത്. ഏപ്രില്‍ 16ന് ചുറ്റുംകൂടിയ ആറു കുട്ടികള്‍ പതിവുപോലെ മര്‍ദ്ദനം അഴിച്ചുവിട്ടപ്പോള്‍ അത് പുറത്തെടുത്തു-17കാരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications