Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Gold
കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച് പവന് 720 രൂപയുടെ ഇടിവാണു രേഖപ്പെടുത്തിയത്. ഇതോടെ പവന്‍ വില 20,800 രൂപയായി. ഗ്രാമിനു 90 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 2600 രൂപയായി.

സ്വര്‍ണാഭരണങ്ങളുടെ അമിത നികുതി ഒഴിവാക്കിയതും അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും മൂലമാണ് ആഭ്യന്തരവിപണില്‍ സ്വര്‍ണ്ണ വില ഇടിഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം കേരള ജ്വല്ലേഴ്‌സ് ഫെഡറേഷന്റെ കണക്കനുസരിച്ച് പവന് 160 രൂപ മാത്രമാണ് കുറഞ്ഞിട്ടുള്ളത്. ഇതനുസരിച്ച് പവന്‍ വില 21,360 രൂപയാണ്. ഈ സംഘടനയ്ക്ക് കീഴിലുള്ള ജ്വലറികള്‍ മാത്രമാണ് ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ നികുതിഘടന പുനര്‍നിര്‍ണ്ണയിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് കീഴിലെ വ്യാപാരികള്‍ ബുധനാഴ്ച കടയടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അതുകൊണ്ട് തന്നെ സ്വര്‍ണ്ണവിലയിടിവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. അതേസമയം ഹര്‍ത്താലാചരിക്കുന്ന സംഘടന ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാനായാണ് വില വന്‍തോതില്‍ കുറച്ചതെന്ന് കേരള ജ്വല്ലേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു. ഇത് തങ്ങളെ ചതിക്കാനായാണെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിനു 13.47 ഡോളറിന്റെ ഇടിവു രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിനു 1590.53 ഡോളറാണ് ബുധനാഴ്ചത്തെ വില.

ചൊവ്വാഴ്ച സ്വര്‍ണവില പവന് 320 രൂപയുടെ ഇടിവു രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനിടെ പവന് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+