മണപ്പുറം ഓഹരി കൂപ്പുകുത്തി

എല്‍ടിവി അനുപാതത്തില്‍ റിസര്‍വ് ബാങ്ക് വരുത്തിയ മാറ്റമാണ് കമ്പനിക്ക് തിരിച്ചടിയായത്. സ്വര്‍ണത്തിന്റെ വിലയ്ക്ക് പരമാവധി നല്കാവുന്ന തുകയാണ് എല്‍ടിവി. റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം സ്വര്‍ണവിലയുടെ 60 ശതമാനം മാത്രമേ ലോണായി അനുവദിക്കാന്‍ പാടുള്ളൂ. 90 ശതമാനം എല്ടിവിയിലാണ് മണപ്പുറത്തിലെ ഏഴുശതമാനം വായ്പകളും കിടക്കുന്നത്. 24 ശതമാനം പേര് 80നും 90നും ഇടയില്‍ എല്‍ടിവിയുള്ള ലോണുകളെടുത്തിട്ടുണ്ട്.
ഇതോടെ കമ്പനിയുടെ മൂലധനവളര്ച്ചാനിരക്ക് 40 ശതമാനത്തില്‍ നിന്ന് 17.4 ശതമാനമായി കുറയുമെന്ന മുന്‍വിധിയും തിരിച്ചടിയായി. 2010 മുതല്‍ 2012വരെയുള്ള കാലയളവിനുള്ളില്‍ കമ്പനിയുടെ മൂലധനത്തില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്.
ബാങ്കിങ്, റിയാലിറ്റി, മെറ്റല്‍, പവര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ജിഎംആര്‍ ഇന്‍ഫ്രസ്ട്രക്ചര്‍, എച്ച്ഡിഐല്‍, യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്, ആന്ദ്ര ബാങ്ക് ഓഹരികളാണ് നഷ്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയത്.
ഇമാമി ലിമിറ്റഡ്, ഐടിസി ലിമിറ്റഡ്, റാന്‍ബാക്സി ലാബ്സ്, അപ്പോളോ ടയേഴ്സ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ എന്നീ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായതുകൊണ്ടാണ് ഓഹരി വിപണി വന്‍തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെട്ടത്. രൂപയുടെ വിലയിടിയുന്നതും ഗ്രീസിലെ പ്രതിസന്ധി രൂക്ഷമാകുന്നതും ആഗോളവിപണിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. രൂപയ്ക്ക് ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 53.49ആണ് വില.
ഏറെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്സ് 66.60 പോയിന്റ് താഴ്ന്ന് 16479.58ലും നിഫ്റ്റി 25.15 കുറഞ്ഞ് 4974.80ലുമാണ് ക്ലോസ് ചെയ്തത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications