Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ വധുവിനെ കിട്ടാനില്ല!

വഡോദര: വെള്ളവും വിവാഹവും തമ്മിലെന്ത് ബന്ധം? പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് തോന്നാമെങ്കിലും ഗുജറാത്തിലെ യുവാക്കളുടെ വിവാഹം മുടക്കുന്നത് വെള്ളമാണ്.

ഗുജറാത്തിലെ ജേത്പുര്‍, ദേവാലിയ ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് വധുവിനെ കിട്ടാത്ത സ്ഥിതിവിശേഷമാണുള്ളത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഈ ഗ്രാമങ്ങളിലേയ്ക്ക് തങ്ങളുടെ പെണ്‍മക്കളെ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ലെന്നത് തന്നെ കാരണം.

കൊടുംവെയിലില്‍ മണിക്കൂറുകളോളം നടന്നാണ് ഈ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ദൈനംദിന ആവശ്യത്തിനുള്ള ജലം കൊണ്ടുവരുന്നത്. വടക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര, കച്ച്, രാജസ്ഥാന്‍ മേഖലകളില്‍ ജലമെത്തിക്കുന്ന സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ പ്രയോജനം ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഈ ഗ്രാമങ്ങളില്‍ കുടിവെള്ള ക്ഷാമം ഉള്ള വിവരം അറിയാവുന്നതു കൊണ്ടു തന്നെ പുറത്തു നിന്നാരും ഇവിടേയ്ക്ക് തങ്ങളുടെ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നില്ല. അതുകൊണ്ടു തന്നെ ഏതാണ്ട് മൂവായിരത്തോളം പേര്‍ താമസിക്കുന്ന ഈ ഗ്രാമങ്ങളില്‍ യുവാക്കള്‍ക്ക് വധുവിനെ കിട്ടുന്നത് പ്രയാസമേറിയ കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+