Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി ചന്ദ്രശേഖരന്‍ വധം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള അശോകന്‍, മനോജ്, സുമോഹന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ബുധനാഴ്ച പുലര്‍ച്ചെ ഇവരെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വളയത്തെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന കൊടി സുനിയുമായും റഫീഖുമായും ഇവര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. ജയിലില്‍ വെച്ചുള്ള പരിചയമാണ് ഇവര്‍ തമ്മില്‍. ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ ഭാഷ്യം.

കൊടി സുനിയും റഫീഖും എവിടെയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയുകയാണ് പൊലീസിന്റെ ലക്ഷ്യം. അതേസമയം അറസ്റ്റിലായ മൂന്നുപേരുടെയും മുന്‍കാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലവും കണക്കിലെടുത്താണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്. മുന്‍പ് നിരവധി കേസുകളില്‍ പ്രതികളായിരുന്നു ഇവര്‍. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന്‍ വധത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ചിലര്‍ക്ക് പങ്കുണ്‌ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. മുന്‍പ് നിരവധി കേസുകളില്‍ പ്രതികളായിരുന്നു ഇവര്‍. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+