കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിലാനിയെ 5 വര്‍ഷം അയോഗ്യനാക്കാം:കോടതി

  • By Shabnam Aarif
Google Oneindia Malayalam News

Gilani
ഇസ്ലാമാബാദ്‌: പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയെ അഞ്ച്‌ വര്‍ഷം വരെ അയോഗ്യനാക്കാം എന്ന്‌ സുപ്രീം കോടതി. കോടതിയലക്ഷ്യ കേസില്‍ വിധി പറയുകയായിരുന്നു കോടതി. നേരത്തെ കോടതി ഗിലാനിയെ പ്രതീകാത്മകമായി ശിക്ഷിച്ചിരുന്നെങ്കിലും മറ്റു കാര്യമായ ശിക്ഷകളൊന്നും വിധിച്ചിരുന്നില്ല.

ഇപ്പോള്‍ ഭരണഘടനാ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ ആളെ അഞ്ചു വര്‍ഷത്തേക്കു വരെ വിലക്കാം എന്നു ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്‌ കേസില്‍ കോടതി നടത്തിയിരിക്കുന്ന വിശദ വിന്യായത്തില്‍ ആണ്‌. കോടതി പിരിയും വരെ കോടതിയില്‍ നില്‍ക്കുക എന്നതായിരുന്നു നേരത്തെ ഗിലാനിക്ക്‌ കോടതി നല്‍കിയിരുന്ന പ്രതീകാത്മക ശിക്ഷ.

ഗിലാനി തുടര്‍ച്ചയായി കോടതിയുടെ ഉത്തരവുകള്‍ ബോധപൂര്‍വ്വം ലംഘിച്ചു എന്ന്‌ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. പ്രസിഡന്റ്‌ ആസിഫലി സര്‍ദാരിക്കെതിരെ ഉയര്‍ന്ന കള്ളപ്പണ കേസ്‌ അന്വേഷിക്കണമെന്ന കോടതി ഉത്തരവ്‌ നടപ്പിലാക്കുന്നതില്‍ വീഴ്‌ച വരുത്തിയതാണ്‌ പ്രധാനമന്ത്രിയെ കോടതി കയറ്റാനിടയാക്കിയത്‌.

ജസ്‌റ്റിസ്‌ നാസിറുല്‍ മുല്‍ക്‌ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ്‌ ചൊവ്വാഴ്‌ച വിധി പ്രസ്‌താവിച്ചത്‌. പ്രധാനമന്ത്രിക്ക്‌ പ്രതീകാത്മക ശിക്ഷ മാത്രം നല്‍കിയതില്‍ ഭൂരിഭാഗം പാക്‌ ജനങ്ങളും അസംതൃപ്‌തരാണ്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.
ഗിലാനി അധികാരം ഒഴിയണമെന്നാണ്‌ പൊതുവെ പാക്‌ ജനത ആഗ്രഹിക്കുന്നത്‌ എന്നാണ്‌ പാക്കിസ്ഥാനിലെ പ്രമുഖ പത്രങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വ്വെകളിലൂടെ വ്യക്തമാകുന്നത്‌.

അതേസമയം ഗിലാനി അദ്ദേഹത്തിന്റെ ബ്രിട്ടന്‍ പര്യടനത്തിലാണ്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ചര്‍ച്ചകള്‍ നടത്തുന്നതിനായി വാര്‍ത്താ വിതരണ മന്ത്രി, ധനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കൊപ്പമാണ്‌ അദ്ദേഹം പോയിരിക്കുന്നത്‌.

English summary
The Supreme Court of Pakistan on Tuesday made it clear that it held Prime Minister Syed Yusuf Raza Gilani in contempt of court because his persistent defiance of the highest judiciary could be substantially detrimental to the administration of justice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X