സെന്‍സെക്‌സ് 60 പോയിന്റ് താഴ്ന്നു

യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള ആശങ്കകളും ചില കമ്പനികളുടെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകളിലുണ്ടായ തിരിച്ചടിയുമാണ് അവസാനമണിക്കൂറുകളില്‍ വിപണിയെ സ്വാധീനിച്ചത്.
ഐടിസി, ഇന്‍ഫോസിസ് തുടങ്ങിയ ബ്ലുചിപ്പ് ഓഹരികള്‍ക്കുണ്ടായ തിരിച്ചടിയാണ് പ്രധാനമായും പ്രതിഫലിച്ചത്. ബാങ്കിങ് മേഖല തുടര്‍ച്ചയായ രണ്ടാം ദിവസവും താഴോട്ടിറങ്ങി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടു ശതമാനവും ഐസിഐസിഐ ബാങ്ക് 0.6 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഓട്ടോ മേഖലയില്‍ രാജ്യത്തെ പ്രമുഖ കാര്‍നിര്‍മാതാക്കാളായ മാരുതി സുസുക്കിക്കാണ് കനത്ത തിരിച്ചടിയേറ്റത്. മൂന്നു ശതമാനത്തോളമാണ് താഴേക്കിറങ്ങിയത്. എച്ച്ഡിഐല്‍, സുസ്‌ലോണ്‍ എനര്‍ജി, ലൂപിന്‍ ലിമിറ്റഡ്, ആന്ധ്രബാങ്ക്, ആദിത്യ ബിര്‍ള ഓഹരികള്‍ക്കാണ് ശതമാന കണക്കില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്.
ഗ്ലെന്‍മാര്‍ക് ഫാര്‍മ, ഹെക്‌സാവെയര്‍ ടെക്‌നോളജീസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് ഫിനാന്‍സ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരികള്‍ നാലുശതമാനത്തിലധികം മുന്നേറി.
ബുധനാഴ്ച കനത്ത നഷ്ടം രേഖപ്പെടുത്തിയ മണപ്പുറം 20.70ല്‍ നിന്ന് 22.40 വരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് .55 പോയിന്റ് നഷ്ടത്തോടെ 20.15ലാണ്. വോള്യം നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബിസിനസ് നടന്ന ഓഹരി കൂടിയായിരുന്നു ഇത്. മെറ്റല്‍ മേഖലയിലെ കരുത്തരായ ടാറ്റാ സ്റ്റീല്‍ വ്യാഴാഴ്ച 0.48 ശതമാനം കുറഞ്ഞ് 415.35ല്‍ വില്‍പ്പന അവസാനിപ്പിച്ചു.












Click it and Unblock the Notifications