ഭാര്യമാര്‍ സീതയെ പോലെയാകണം: കോടതി

ശ്രീരാമന്റെ കാലടികള്‍ പിന്തുടര്‍ന്ന് 14 വര്‍ഷം വനത്തില്‍ കഴിഞ്ഞ സീതാ ദേവിയില്‍ നിന്ന് വിവാഹിതരായ സ്ത്രീകള്‍ പാഠമുള്‍ക്കൊള്ളണമെന്നായിരുന്നു ജസ്റ്റീസ് പിബി മജൂംദാര്‍, അനൂപ് മോട്ട എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രസ്താവിച്ചത്.
തനിക്ക് 2005ല്‍ പോര്‍ട്ട്‌ബ്ലെയറിലേക്ക് സ്ഥലം മാറ്റം കിട്ടിയെങ്കിലും ഭാര്യ തന്നോടൊപ്പം വരാന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ചാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ദമ്പതിമാര്‍ക്ക് ഒന്‍പത് വയസ്സുള്ള ഒരു മകളുണ്ട്.
മകളെ ഓര്‍ത്തെങ്കിലും വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. എന്നാല്‍ യാതൊരു വിധ ഒത്തുതീര്‍പ്പിനും താനില്ലെന്ന നിലപാടിലായിരുന്നു ഭാര്യ. കേസില്‍ വാദം കേള്‍ക്കുന്നത് കോടതി ജൂണ്‍ 21ലേയ്ക്ക് മാറ്റി.


Click it and Unblock the Notifications