ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ബോംബ് ഭീഷണി. ജയ ടിവിയുടെ ഓഫീസില്‍ ലഭിച്ച ഒരു ഊമക്കത്തിലാണ് ജയലളിതയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുള്ളത്. കരുണാനിധിയ്‌ക്കെതിരെയുള്ള വിമര്‍ശനം ചാനല്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ചയാണ് കത്ത് ചാനലിന്റെ ഓഫീസില്‍ എത്തിയത്. സംഭവത്തെ കുറിച്ച് ഞായറാഴ്ച രാത്രി തന്നെ ഇക്കാര്യം ചെന്നൈ പൊലീസ് കമ്മീഷണറെ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ജയ ടിവി ഓഫീസിനും ജയലളിതയുടെ വീടിനും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തിന്റെ ഉറവിടം ഉടന്‍ തന്നെ കണ്ടെത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു.