സ്ത്രീകളെ ശല്യം ചെയ്തവരെ ജനക്കൂട്ടം തല്ലിക്കൊന്നു

കച്ചവടക്കാരെന്ന വ്യാജേന വീട്ടിലെത്തി മോഷണം നടത്തുന്ന ഈ സംഘത്തെ പിടികൂടുന്നതിനായി നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തി വരികയായിരുന്നു. ബുധനാഴ്ച ഇത്തരത്തിലെത്തിയ നാലംഗ സംഘത്തെ സ്ത്രീകള്‍ അടക്കമുള്ള ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിരയായവരില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. ഒരാള്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മറ്റു രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീ വേഷത്തിലും മറ്റു രണ്ടു പേര്‍ പൊലീസ് വേഷത്തിലുമാണെത്തിയത്. സംഘത്തിലെ നാലാമത്തെയാളെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications