ജീന്‍സും ടീ ഷര്‍ട്ടുമിട്ട് ജോലിക്ക് വരേണ്ട
ചണ്ഡീഗഡ്: ജോലിസ്ഥലത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതിന് വിലക്ക്. ഹരിയാനയിലെ വനിതാ ശിശുക്ഷേമ വകുപ്പാണ് ഈ വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ 18ന് പുറത്തിറക്കിയ ഈ ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ഫീല്‍ഡ് സ്റ്റാഫിനും നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് സാരിയോ സല്‍വാറോ ധരിക്കാം. പുരുഷന്‍മാര്‍ പാന്റ്‌സും ഷര്‍്ട്ടും ധരിക്കണം. ജോലി സ്ഥലത്ത് മാന്യമായ വസ്ത്രധാരണം ഉറപ്പു വരുത്തുകയാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ചില ഉദ്യോഗസ്ഥര്‍ സഭ്യമല്ലാത്ത രീതിയില്‍ ജീന്‍സും ഷര്‍ട്ടും ധരിച്ച് ഓഫീസില്‍ എത്തുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും വകുപ്പ് പറയുന്നു.
ഉത്തരവില്‍ അസഭ്യം എന്ന വാക്ക് ഉപയോഗിച്ചത് വിവാദമായി. എന്നാല്‍ ഉത്തരവ് പിന്‍വലിക്കുകയോ മാപ്പു പറയുകയോ ചെയ്യില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications