മുഖ്യമന്ത്രിയ്‌ക്കെതിരെ പിള്ള

പാര്‍ട്ടിയില്‍ നിന്ന് ആരും ഗണേഷിനൊപ്പമില്ല. ഗണേഷ് കൊടുത്ത കത്ത് മുഖ്യമന്ത്രി സ്വീകരിച്ചെങ്കില്‍ അത് ശരിയല്ലെന്നും പിളള പറഞ്ഞു. പതിമൂന്നാം തീയ്യതി ചേരുന്ന യോഗം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പിളള അറിയിച്ചു.
മന്ത്രി ഗണേഷ് കുമാറിന്റെ കാര്യത്തില്‍ താനും കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ചേര്‍ന്ന് തീരുമാനം എടുത്തിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മുന്‍പ് ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പിള്ള മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടേയും കെപിസിസി അധ്യക്ഷന്റേയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications