ടിപി വധം: കൊലയാളിപ്പട്ടികയില്‍ 12 പേര്‍

റഫീഖിനും കൊടി സുനിക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തിനു പുറത്തും കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ശക്തമായ അന്വേഷണം നടക്കുന്നു. റഫീഖിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലെന്നു സൂചന. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണിത്.
വിവിധ ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ചാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം. ഈ ഏകോപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതു റഫീഖാണ്. കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവ കാര്‍ വാടകയ്‌ക്കെടുക്കാന്‍ നല്‍കിയ ചെക്ക് വ്യാജമാണെന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തലശേരിക്കു സമീപം കടലില്‍ നിന്നു ലഭിച്ച ബൈക്കിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഈ ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്നും വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications