കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

  • By Ajith Babu
Google Oneindia Malayalam News

Russian plane wreckage spotted in Indonesia
ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ പ്രദര്‍ശന പറക്കല്‍ നടത്തുന്നതിനിടെ കാണാതായ റഷ്യന്‍ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. രാജ്യത്തെ വ്യോമസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 48 ഓളം പേര്‍ യാത്ര ചെയ്തിരുന്ന ര്‍വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ജാവയിലെ അഗ്‌നിപര്‍വ്വതത്തിന് സമീപാണ് കണ്ടെത്തിയത്. യാത്രക്കാരില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

5500 അടി ഉയരത്തിലുള്ള കിഴുക്കാന്‍ തൂക്കായ മലഞ്ചെരിവിലാണ് വിമാനം തകര്‍ന്നുവീണതെന്നും അന്വേഷണസംഘം അറിയിച്ചു. കൊടും വനത്തിനുള്ളിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.

റഷ്യയിലെ പ്രമുഖ വിമാനനിര്‍മാണക്കമ്പനിയായ 'സുഖോയി'യുടെ സൂപ്പര്‍ജെറ്റ് 100 എന്ന യാത്രാവിമാനമാണ് കഴിഞ്ഞ ദിവസം കാണാതായത്. കിഴക്കന്‍ ജക്കാര്‍ത്തയിലെ ഹാലിം പെര്‍ദാനക്കുസുമ എയര്‍പോര്‍ട്ടില്‍ നിന്ന് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടു മണിക്കാണ് വിമാനം പറയുന്നര്‍ന്നത്. 50 മിനിറ്റു കഴിഞ്ഞപ്പോള്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായി. വിമാനം ഈ സമയത്ത് 6000 അടി ഉയരത്തിലായിരുന്നു

സുഖോയ് യാത്രാവിമാനത്തിന്റെ പ്രചാരണത്തിനായി മെയ് മൂന്നു മുതല്‍ ഇന്‍ഡൊനീഷ്യയില്‍ ആരംഭിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായായിരുന്നു പറക്കല്‍. വ്യവസായികളും മാധ്യമപ്രവര്‍ത്തകരും റഷ്യന്‍ നയതന്ത്രജ്ഞരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്.

English summary
A search helicopter spotted the wreckage on the edge of a cliff at 5,500 feet (1,650 meters), they said. There was no word about the fate of those on board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X