നാലാം ദിവസവും വിപണി താഴോട്ട്

മാര്‍ച്ചിലെ ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 3.5 ശതമാനത്തിലേക്ക് താഴ്ന്നു. വാസ്തവത്തില്‍ സാമ്പത്തിക മേഖല 1.5 ശതമാനം അധികമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഫെബ്രുവരിയിലെ നിരക്ക് 4.1 ശതമാനമായിരുന്നു.
ഐര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. 16.25 പോയിന്റ് താഴ്ന്ന് 105.20ലാണ് ഈ ഓഹരി ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ബാങ്കിനും ടിടികെ പ്രസ്റ്റീജിനും ജെഎസ്ഡബ്ല്യു സ്റ്റീലിനും ഭാരത് ഫോര്‍ജ് ലിമിറ്റഡിനും നഷ്ടത്തിന്റെ കണക്കുകളാണ് പറയാനുള്ളത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി നഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരുന്ന മണപ്പുറം തിരിച്ചുവരവ് നടത്തിയ ദിവസം കൂടിയായിരുന്നു. 20.15ല്‍ വില്‍പ്പന ആരംഭിച്ച മണപ്പുറം ഒരു സമയത്ത് 23.90 വരെ ഉയര്‍ന്നതിനുശേഷം 23.05ലാണ് ക്ലോസ് ചെയ്തത്. ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ബജാജ് ഓട്ടോ ലിമിറ്റഡ് കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.












Click it and Unblock the Notifications