മന്ത്രി അനൂപിന്റെ കാറിടിച്ച് യാത്രക്കാരന്‍ മരിച്ചു

കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മന്ത്രിയുടെ കാര്‍ അബ്ദുല്‍കരീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടയിലാണ് കരീമിന് അപകടം സംഭവിച്ചത്.
തുടര്‍ന്ന് തന്റെ കാറില്‍ തന്നെ കരീമിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാന്‍ മന്ത്രി ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ആംബുലന്‍സ് വിളിച്ചു വരുത്തിയ ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐ.ജി പര്‍വേഷ് സാഹിബിന്റെ കാറില്‍ മന്ത്രി യാത്ര തുടരുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് മന്ത്രിയുടെ കാര്‍ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.
കഴിഞ്ഞ ജനുവരി 27നും അനൂപിന്റെ കാര്‍ അപകടത്തില്‍ പെട്ടിരുന്നു. പിറവത്തിന് സമീപം കക്കാടു വച്ച്
അനൂപിന്റെ കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അന്ന് അനൂപിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications