കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി അനൂപിന്റെ കാറിടിച്ച് യാത്രക്കാരന്‍ മരിച്ചു

  • By Nisha Bose
Google Oneindia Malayalam News

Anoop Jacob
വെഞ്ഞാറമൂട്: ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. വെമ്പായം പെരുംകൂര്‍ ആമിന മന്‍സിലില്‍ അബ്ദുല്‍കരീം (72) ആണ് മരിച്ചത്. പെരുംകൂര്‍ മാവേലി സ്‌റ്റോറിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 8.40ഓടെയായിരുന്നു സംഭവം.

കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മന്ത്രിയുടെ കാര്‍ അബ്ദുല്‍കരീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടയിലാണ് കരീമിന് അപകടം സംഭവിച്ചത്.

തുടര്‍ന്ന് തന്റെ കാറില്‍ തന്നെ കരീമിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാന്‍ മന്ത്രി ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ആംബുലന്‍സ് വിളിച്ചു വരുത്തിയ ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഐ.ജി പര്‍വേഷ് സാഹിബിന്റെ കാറില്‍ മന്ത്രി യാത്ര തുടരുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് മന്ത്രിയുടെ കാര്‍ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.

കഴിഞ്ഞ ജനുവരി 27നും അനൂപിന്റെ കാര്‍ അപകടത്തില്‍ പെട്ടിരുന്നു. പിറവത്തിന് സമീപം കക്കാടു വച്ച്
അനൂപിന്റെ കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അന്ന് അനൂപിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

English summary

 Minister Anoop Jacob's car met with an accident and one pedestrian died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X